
ചുമച്ച് തുപ്പിയത്
ചോപ്പ്
കണ്ണില്‍
മഞ്ഞ
കവിളില്‍
തടിപ്പുകള്‍
കറുപ്പില്‍
വിളര്‍ച്ച
നഖങ്ങളിലിട്ട
മൈലഞ്ചിയ്ക്ക്
വെള്ള
തലയടിച്ചുവീണപ്പോള്‍
ഉളുക്കിയ
കഴുത്തില്‍
നീല
ദഹനം
പോരാഞ്ഞ്
ആഞ്ഞുകക്കുമ്പോള്‍
എല്ലാം
കൂടിക്കലര്‍ന്ന ഹോളി
വൈകുന്നേരം
മൈതാനത്ത്
ഈ
കെട്ടിയെടുപ്പിനെ
കത്തിക്കുന്നുണ്ട്.
വരണേ.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ